FREE PSC TALKZ

DECEMBER 05: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ഇന്ത്യൻ നാവികസേന ദിനം ആചരിക്കുന്നത് ?
ഡിസംബർ 4
 
🟥 ലോക മണ്ണ് ദിനം എല്ലാ വർഷവും ആചരിക്കുന്നത് ?
ഡിസംബർ 5
 
🟥 ഈ വർഷത്തെ ലോക മണ്ണ് ദിനത്തിന്റെ പ്രമേയം ?
Soils: Where food begins
 
🟥 അന്താരാഷ്ട്ര ചീറ്റ ദിനം ആഘോഷിക്കുന്നത് ?
ഡിസംബർ 4
 
🟥 ആഗോള ബാങ്കിംഗ് ഉച്ചകോടിയിൽ ബാങ്കേഴ്‌സ് ബാങ്ക് ഓഫ് ദ ഇയർ 2022 പുരസ്കാരം നേടിയത് ?
കാനറ ബാങ്ക് 
 
🟥 കഴിഞ്ഞ ഒരു വർഷത്തിനിടെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ജീവിത ചിലവ് മെച്ചപ്പെട്ടതായി ഏത് ബാങ്കാണ് ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടത് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
 
🟥 രണ്ടുമാസമായി തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഫലമെന്നോണം രാജ്യത്തെ ഔദ്യോഗിക സദാചാര പോലീസിനെ പിരിച്ചുവിട്ട രാജ്യം ?
ഇറാൻ 
 
🟥 ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഗ്ലോബൽ കോസ്റ്റ് ഓഫ് ലിവിംഗ് സർവേ പ്രകാരം ജീവിക്കാൻ ഏറ്റവും ചെലവേറിയ 172 നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ?
ന്യൂയോർക്ക് (2. സിംഗപ്പൂർ , 3. ടെൽ അവീവ്…. 171. ട്രിപ്പോളി, 172. ദമാസ്കസ്)
 
🟥 യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയത് ?
സുന്ദർ പിച്ചൈ (ഗൂഗിൾ, ആൽഫബെറ്റ് സിഇഒ)
 
🟥 മനുഷ്യ മസ്തിഷ്കത്തെ കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ?
ന്യൂറലിങ്ക്
 
🟥 അനുമതി ലഭിച്ചാൽ തലച്ചോറിൽ സ്ഥാപിക്കുന്ന സൂക്ഷ്മോപകരണം (ഇംപ്ലാന്റ്) അടുത്ത ആറ് മാസത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷിക്കാൻ ലക്ഷ്യമിടുന്ന കമ്പനി ?
ന്യൂറലിങ്ക്
 
🟥 2022 ഡിസംബറിൽ എല്ലാ സർക്കാർ സ്കൂളുകളുടെയും പേരിൽ നിന്ന് ജാതിപ്പേര് മാറ്റാൻ തീരുമാനമെടുത്ത സംസ്ഥാനം ?
പഞ്ചാബ് 
 
🟥 മെന്റൽ ഹെൽത്ത് ആന്റ് സോഷ്യൽ കെയർ പോളിസി നടപ്പിലാക്കിയ ആദ്യ വടക്ക്-കിഴക്കൻ സംസ്ഥാനം ?
മേഘാലയ 
 
🟥 കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് (നാലുവരി മേൽപാത)ഹൈവേ ?
കഴക്കൂട്ടം, തിരുവനന്തപുരം 
(2.71 Km)
 
🟥 കുടുംബശ്രീ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ?
സുദൃഢം-2022
 
🟥 സ്വതന്ത്ര സോഫ്റ്റ് വെയർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷണവും പിഎച്ച്ഡി യും നടത്തുന്ന ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രമായി മാറിയത് ?
ഐസിഫോസ് 
 
🟥 കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകപ്പെടുന്ന സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്കാരത്തിന് അർഹയായത് ?
കലാമണ്ഡലം സരസ്വതി
 
🟥 അടുത്തിടെ ഗായകൻ പരമൻ അന്നമനടയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ പുരസ്കാരം നേടിയത് ?
ശ്രീകുമാരൻ തമ്പി
 
🟥 സ്വരലയ വിജയ ജയരാജ് പുരസ്കാരം (25000 ₹) ലഭിച്ച വിപ്ലവഗായിക ?
പി. കെ. മേദിനി
 
🟥 72-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ഫൈനലിൽ വെള്ളി മെഡൽ നേടിയത് ?
കേരളം വനിതാ ടീം (ഫൈനലിൽ ഇന്ത്യൻ റെയിൽവേയോട് പരാജയപ്പെട്ടു)
 
🟥 72-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ഫൈനലിൽ പുരുഷ വിഭാഗത്തിൽ തമിഴ്‌നാടിനെ തോൽപ്പിച്ച് കിരീടം നേടിയത് ?
പഞ്ചാബ് 
 
🟥 2003-ൽ ജെയിംസ് കിർട്ട്‌ലിക്ക് ശേഷം അരങ്ങേറ്റ ടെസ്റ്റിൽ ഇന്നിങ്സിൽ ആറ് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇംഗ്ലണ്ട് ബൗളർ ?
വിൽ ജാക്ക്സ്
 
 
    
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x