FREE PSC TALKZ

DECEMBER 21: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 മദ്രാസ് ഹൈക്കോടതിയുടെ അഡീഷണൽ സോളിസിറ്റർ ജനറലായി ആരാണ് നിയമിതനായത് ?
AR. L. Sundaresan
 
🟥 വായനാശീലം വളർത്തുന്നതിന് വേണ്ടി “Friends of Library” എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
തമിഴ്നാട് 
 
🟥 2023 ഫെബ്രുവരിയിൽ എനർജി വീക്ക് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നത് ഏത് നഗരത്തിലാണ് ?
ബെംഗളൂരു 
 
🟥 എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകുന്നതിനായി സെല പാസ് ടണൽ നിർമ്മിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
തവാങ്, അരുണാചൽ പ്രദേശ് 
 ♦️ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) നിർമ്മിക്കുന്ന തുരങ്കം 2023 ജൂലൈയിൽ പൂർത്തിയാകും.
 
🟥 അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഇന്ത്യൻ നാവികസേനയ്ക്ക് ഡിസംബർ 20-ന് മുംബൈയിലെ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (എംഡിഎൽ) കൈമാറി. പേര് ?
വാഗിർ
 
🟥 വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലാകെ 7.2 ശതമാനം പേർക്ക് ആണ് പാസ്പോർട്ട് ഉള്ളത്. ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ ഉളള സംസ്ഥാനങ്ങൾ ?
കേരളം, മഹാരാഷ്ട്ര 
 
🟥 2022 ഡിസംബറിൽ ലഡാക്കിൽ നിന്നും ജി.ഐ ടാഗ് ലഭിച്ച ആപ്രിക്കോട്ട് ഇനം ?
Raktsey Karpo Apricot
 ♦️ ലഡാക്കിൽ നിന്നുളള ഉത്പന്നത്തിന് ആദ്യമായാണ് ജി.ഐ. ടാഗ് ലഭിക്കുന്നത്.
 
🟥 ഗതി ശക്തി സർവ്വകലാശാലയുടെ ആദ്യ ചാൻസലറായി നിയമിതനായത് ആരാണ് ?
അശ്വിനി വൈഷ്ണവ് (റെയിൽവേ മന്ത്രി)
 
🟥 അടുത്തിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഒരു മില്യൻ ഡോളർ (1.2 കോടി ₹) ഗ്രാന്റ് ലഭ്യമായ ഇന്ത്യയിലെ ഗവേഷണ സ്ഥാപനം ?
ഐഐടി മദ്രാസ് 
 
🟥 G20 ഉച്ചകോടിക്ക് കീഴിലുള്ള അർബൻ-20 പ്രോഗ്രാമിന്റെ ചെയർമാൻ സ്ഥാനം നേടിയ നഗരം ?
അഹമ്മദാബാദ്
 
🟥 കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (CSIR) പുതിയ ടാഗ്‌ലൈൻ എന്താണ് ?
The Innovation Engine of India
 
🟥 ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ ആഗോള റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ?
മൂന്ന് 
 
🟥 2022 ലെ PETA India’s Person of the year ആയി തിരഞ്ഞെടുത്തത് ?
സോനാക്ഷി സിൻഹ
 ♦️ PETA – People for Ethical Treatment of Animals.
 
🟥 1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലെ വീരയോദ്ധാവായ ബിഎസ് എഫ് (റിട്ട.) വിമുക്തഭടൻ അന്തരിച്ചു.പേര് ?
നായിക് ഭൈരോൺ സിങ് രാത്തോഡ് (81)
 
🟥 രാജസ്ഥാനിലെ ലോംഗെവാലെ പോസ്റ്റിൽ പാക്ക് സേനയുടെ കടന്നാക്രമണത്തെ തടുത്തു നിർത്തിയ രാത്തോഡിന്റെ ധീരത പ്രമേയമായ ഹിന്ദി സിനിമ ?
ബോർഡർ (സംവിധാനം: സുനിൽ ഷെട്ടി)
 
🟥 ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ (എഎൻസി) അധ്യക്ഷനായി പാർട്ടി ദേശീയ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തത് ആരെയാണ് ?
സിറിൽ റാമഫോസ
 
🟥 ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
ബ്രസീൽ ( 2. അർജന്റീന)
 
🟥 2027-ൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
സൗദി അറേബ്യ 
 
🟥 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് പുറത്തായതിനെ തുടർന്ന് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സ്പാനിഷ് ടീമിന്റെ ക്യാപ്റ്റൻ ?
സെർജിയോ ബുസ്കെറ്റ്സ്
 
🟥 2022 ഡിസംബറിൽ പുറത്തിറങ്ങിയ സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന്റെ സ്ഥാനം ?
6 (1. തമിഴ്നാട്, 2. ഗുജറാത്ത്)
 
🟥 2022 ഡിസംബറിൽ കേരള സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളായി ചുമതലയേറ്റവർ ?
പി. കുഞ്ഞായിഷ, വി. ആർ. മഹിളാമണി, എലിസബത്ത് മാമൻ മത്തായി
 
🟥 കാലാവസ്ഥാ മാറ്റത്തിന്റേയും പ്ലാസ്റ്റിക് മാലിന്യങ്ങളുടേയും പ്രത്യാഘാതങ്ങളിൽ നിന്ന് സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ പ്രോജക്ട് ?
ഇക്കോമറൈൻ
 
🟥 ഇക്കോമറൈൻ പ്രോജക്ടിൽ പങ്കാളിയാവുന്ന കേരളത്തിൽ നിന്നുളള സർവകലാശാല ?
കേരള സർവകലാശാല
 
🟥 എം. മുകുന്ദൻ രചിച്ച പുതിയ നോവൽ ?
നിങ്ങൾ
 
🟥 കേരളത്തിൽ 5G സേവനം നിലവിൽ വന്ന ആദ്യ നഗരം ?
കൊച്ചി (റിലയൻസ് ജിയോ)
 
🟥 ടെലികമ്മ്യൂണിക്കേഷൻ – വിവരസാങ്കേതികവിദ്യ മേഖലകളിലെ മികച്ച സംഭാവനകൾക്ക് നൽകപ്പെടുന്ന ഒകാവ പുരസ്കാരത്തിന് അർഹനായ മലയാളി ?
ശ്രീ നായർ 
 ♦️ജപ്പാനിലെ ഒകാവ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം ഡിജിറ്റൽ ഫൊട്ടോഗ്രഫിക്ക് നൽകിയ സംഭാവനകളാണ് മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ കൊച്ചുമകനെ അർഹനാക്കിയത്.
 
    
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x