FREE PSC TALKZ

NOVEMBER 21: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 2022 ലെ International Children’s Day (November 20) ന്റെ പ്രമേയം ?
Inclusion, For Every Child
 
🟥 ലോക ടെലിവിഷൻ ദിനം ആചരിക്കുന്നത് ?
നവംബർ 21
 
🟥 ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഭൂമിയിൽ നിന്നും ഏറ്റവും ദൂരെ സ്ഥിതി ചെയ്യുന്ന രണ്ട് ഗ്യാലക്സികളെ കണ്ടെത്തിയ ടെലിസ്കോപ്പ് ?
 ജെയിംസ് വെബ് 
 
🟥 അടുത്തിടെ അമേരിക്കയിലെ പ്രശസ്തമായ ടഫ്റ്റ്സ്സ് സർവകലാശാലയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം കൈവരിച്ചത് ?
സുനിൽ കുമാർ
 
🟥 കൊമോറോസിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായ വ്യക്തി ?
ബന്ദാരു വിൽസൺബാബു
 
🟥 മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് സ്പർശനവും കരുതലുമാണ് വേണ്ടതെന്ന് കണ്ടെത്തലിനെ തുടർന്ന് ഇൻക്യുബേറ്റർ മാർഗരേഖ പുതുക്കിയ അന്താരാഷ്ട്ര സംഘടന ?
ലോകാരോഗ്യ സംഘടന
 
🟥 ഇലോൺ മസ്ക് ഉടമസ്ഥത ഏറ്റെടുത്തതോടെ ട്വിറ്ററിൽ തിരിച്ചെത്തിയ മുൻ അമേരിക്കൻ പ്രസിഡന്റ് ?
ഡൊണാൾഡ് ട്രംപ്
 
🟥 2022 നവംബറിൽ ഏറ്റവും വലിയ കടലാമയുടെ ഫോസിൽ കണ്ടെത്തിയ യൂറോപ്യൻ രാജ്യം ?
സ്പെയിൻ 
 
🟥 ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ONGC) പുതിയ ചെയർമാനായി നിയമിതനായത് ?
അരുൺ കുമാർ സിംഗ്
 (അൽക്ക മിത്തൽ വിരമിക്കുന്ന ഒഴിവിൽ)
 
🟥 ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ മൃഗം ആയിട്ട് അര നൂറ്റാണ്ട് തികഞ്ഞത് ?
2022 നവംബർ 18 (1972 നവംബർ 18നാണ് ബംഗാൾ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത്)
 
🟥 നിർമിതബുദ്ധി രംഗത്തെ ആഗോളക്കൂട്ടായ്മയായ ‘ഗ്ലോബൽ പാർട്നർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസി’ന്റെ (ജി.പി.എ.ഐ.) അധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യം ?
ഇന്ത്യ 
 
🟥 ഇന്ത്യയിലാദ്യമായി Elephant death audit framework പുറത്തിറക്കിയത് ?
തമിഴ്നാട് 
 
🟥 ഇന്ത്യൻ സൈന്യം ആരംഭിച്ച സൈനികരുടെ ഭാര്യമാരുടെ ക്ഷേമത്തിനും പരാതികൾ പരിഹരിക്കുന്നതിനുമായിട്ടുള്ള ഏകജാലക സൗകര്യം ?
വീരാംഗനാ സേവാ കേന്ദ്രം
 
🟥 ഉത്തരാഖണ്ഡ് സർക്കാർ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം നൈനിറ്റാളിൽ നിന്ന് എവിടേക്കാണ് മാറ്റുന്നത് ?
ഹൽദ്വാനി
 
🟥 ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്ഐ)യുടെ എത്രാമത്തെ പതിപ്പ് ആണ് നവംബർ 20 ന് ആരംഭിച്ചത് ?
53
 
🟥 ഗാന്ധി മണ്ടേല ഫൗണ്ടേഷന്റെ ഗാന്ധി മണ്ടേല അവാർഡ് ലഭിച്ച ടിബറ്റൻ ആത്മീയ നേതാവ് ?
ദലൈലാമ 
 
🟥 കേംബ്രിഡ്ജ് നിഘണ്ടു 2022-ലെ വേഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ? 
Homer ( Meaning:: ‘Homer’ refers to a home run in the popular American sport Baseball)
 
🟥 റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ചിത്രം ?
വിടരും മുൻപേ 
 
🟥 വൈദ്യുതിക്ക് വ്യത്യസ്ത സമയങ്ങളിൽ KSEB വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഗാർഹികോപഭോക്താക്കളിൽ കൂടുതൽ പേർക്ക് ബാധകമാക്കുന്ന രീതിയുടെ സാങ്കേതികനാമം ?
ടൈം ഓഫ് ദി ഡേ താരിഫ് (ടി.ഒ.ഡി. താരിഫ്)
 
🟥 2022 നവംബറിൽ രണ്ടാമത് നോർത്ത് ഈസ്റ്റ് ഒളിമ്പിക്സ് ഗെയിംസിന് വേദിയായത് ?
ഷില്ലോങ്,മേഘാലയ
 
🟥 നോർത്ത് ഈസ്റ്റ് ഒളിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയത് ?
മണിപ്പൂർ
 
🟥 ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകനും മുന്നേറ്റനിര താരവുമായിരുന്ന അടുത്തിടെ അന്തരിച്ച വ്യക്തി ?
ബാബുമണി (59)
 
🟥 ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ?
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
 
🟥 2022 ലെ ലോകകപ്പ് ഫുട്ബോളിൽ ആദ്യ ഗോൾ നേടിയത് ?
എന്നർ വലൻസിയ (ഇക്വഡോർ)
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x